വിദേശത്തുള്ളവർക്കായി ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതുണ്ടോ എന്നത് പലർക്കും സംശയമാണ്.യഥാർത്ഥത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഹെൽത്ത് ഇൻഷുറൻസ് വിദേശത്തുള്ളവർക്കായി എടുക്കുവാൻ ഇന്ന് സൗകര്യമുണ്ട്.

ഉയർന്ന ചികിത്സാ ചിലവുകൾ: വിദേശരാജ്യങ്ങളിൽ, ഇന്ത്യയെ പോലെ അല്ല, ചികിത്സ വളരെ ചിലവേറിയതാണ്. ഒരു ചെറിയ അസുഖത്തിന് പോലും വലിയ തുക ചിലവാകേണ്ടി വന്നേക്കാം. അപകടമോ ഗംഭീരമായ അസുഖമോ ഉണ്ടായാൽ ചിലവ് ലക്ഷങ്ങളിൽ എത്താം. ഇൻഷുറൻസ് ഉണ്ടെങ്കിൽ, നമ്മുടെ നാട്ടിലേക്ക് വരുവാനും ഇവിടെയുള്ള ഇൻഷുറൻസ് ഉപയോഗിച്ച് ചികിത്സ നേടുവാനും കഴിയും
അപ്രതീക്ഷിത സംഭവങ്ങൾ: വിദേശത്ത് ഇരിക്കുമ്പോൾ അസുഖം വരുമ്പോൾ അപകടം പറ്റി പരിക്കേൽക്കുന്നത് എന്നിങ്ങനെയുള്ള അപ്രതീക്ഷിത സംഭവങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സമയങ്ങളിൽ ഇൻഷുറൻസ് സാമ്പത്തിക സഹായം നൽകും.
ആരോഗ്യ ഇൻഷുറൻസ് ഇല്ലാതിരുന്നാൽ, അസുഖം വന്നാൽ ചികിത്സയ്ക്ക് പണം കണ്ടെത്തുക വലിയ ബുദ്ധിമുട്ടായിരിക്കും. കുടുംബത്തിന്റെ സമ്പാദ്യം തീർന്നു പോയേക്കാം, കടം വാങ്ങേണ്ടി വന്നേക്കാം. ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം.

വിദേശത്തുള്ളവർക്കായി ഹെൽത്ത് ഇൻഷുറൻസ് എടുക്കുവാൻ ജീവിതത്തിലെ ചില സാഹചര്യങ്ങൾ പ്രധാനമാണ്. ഇതാ ചില സമയങ്ങൾ:

ചെറുപ്പ പ്രായം : ചെറുപ്പത്തിലാണെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ചെറുപ്പത്തിൽ തന്നെ ഇൻഷുറൻസ് എടുക്കുന്നത് വളരെ കുറഞ്ഞ പ്രീമിയം ആജീവനാന്ത പരിരക്ഷ എന്നിവ ലഭിക്കാൻ സഹായിക്കും.
വിവാഹം കഴിക്കുന്ന സമയം : വിവാഹം കഴിഞ്ഞു കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ചെലവുകൾ കൂടും. അപ്രതീക്ഷിതമായ ചികിത്സാ ചിലവുകൾ കുടുംബ ബജറ്റിനെ ബാധിക്കാതിരിക്കാൻ ഇൻഷുറൻസ് സഹായിക്കും.
മാതാപിതാക്കളുടെ ആരോഗ്യ പരിരക്ഷ : മാതാപിതാക്കൾ പ്രായമാകുമ്പോൾ അവരുടെ ആരോഗ്യ പരിരക്ഷയ്ക്കുള്ള ചിലവ് വർദ്ധിക്കാനിടയുണ്ട്. അവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കും.
മുൻ‌കരുതൽ : ഏതു പ്രായത്തിലും ആരോഗ്യം മോശമാകാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത സംഭവങ്ങൾക്കെതിരെ പ്രതിരോധം എന്ന നിലയിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ്.

മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി വളരെ പ്രധാനമാണ്. പ്രായം കൂടുന്തോറും അസുഖങ്ങൾ വരാനുള്ള സാധ്യതയും ചികിത്സാ ചിലവുകളും വർദ്ധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ മുതിർന്ന പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സുരക്ഷ നൽകുന്നതിന് ഈ പോളിസി സഹായിക്കുന്നു. ഇതാ ചില കാര്യങ്ങൾ:
ചികിത്സാ ചിലവുകൾ : പ്രായമാകുമ്പോൾ, പ്രമേഹം, രക്തമർദ്ധം , ഹൃദ്രോഗം പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം രോഗങ്ങളുടെ ചികിത്സ വളരെ ചിലവേറിയതാണ്. മുതിർന്ന പൗരന്മാരുടെ പെൻഷൻ അല്ലെങ്കിൽ സമ്പാദ്യം ഇത്തരം ചികിത്സകൾക്ക് മതിയാകാതെ വന്നേക്കാം . ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ, ചികിത്സാ ചിലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കും.
സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കുന്നു : അസുഖം വന്നാൽ ചികിത്സയ്ക്കായി കുടുംബത്തിന്റെ സമ്പാദ്യം ചിലവഴിക്കേണ്ടി വരും. ഇത് കുടുംബ ത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ, ചികിത്സാ ചിലവുകൾ ഇൻഷുറൻസ് കമ്പനി നൽകുന്നതിനാൽ കുടുംബത്തിന്റെ സമ്പാദ്യം സംരക്ഷിക്കുവാൻ സാധിക്കും.
മനസ്സമാധാനം : ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ അപ്രതീക്ഷിതമായ ചികിത്സാ ചിലവുകളെ കുറിച്ച് മുതിർന്ന പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ആകുലപ്പെടേണ്ടതില്ല . ഇത് മനസ്സമാധാനവും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
കുറിപ്പ് : ഏത് പ്രായത്തിലാണ് ഇൻഷുറൻസ് എടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് ഒരു ഫിനാൻഷ്യൽ അഡ്വൈസറെ സമീപിക്കുന്നത് നല്ലതാണ്. അവർ നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ പോളിസി നിർദ്ദേശിക്കും.

.

Leave a comment