സാമ്പത്തിക ഭദ്രതക്ക് Mutual fund ,Health insurance Protection plan എന്നിവ എങ്ങിനെ ഉപയോഗിക്കാം എന്ന ചോദ്യത്തിന് ഈ ആർട്ടിക്കിൾ വായിച്ചത്തിന് ശേഷം വീഡിയോ മുഴുവൻ ആയി കാണുക.സാമ്പത്തിക ഭദ്രത എന്നത് എല്ലാവരെയും സംബന്ധിച്ച ഒരു പ്രധാന ഉത്തരവാദിത്തം ആണ് അതിനുള്ള വഴികൾ അറിയാം.സാമ്പത്തിക ഭദ്രതക്ക് Mutual fund Health insurance എന്നിവയിലൂടെ എങ്ങിനെ ഫലം കാണാം എന്നത് നമുക്കറിയാം.

മ്യൂച്വൽ ഫണ്ട് :
മ്യൂച്വൽ ഫണ്ട് പദ്ധതി വഴി നമ്മുടെ സമ്പാദ്യം എങ്ങിനെ ഇരട്ടിപ്പിക്കാം എന്നത് നാം അറിയേണ്ടതുണ്ട്.കൂട്ടുപലിശ അഥവാ കോംപൗണ്ടിങ് ഇന്റെരെസ്റ്റ് ആണ് മ്യൂച്വൽ ഫണ്ടിനെ മനോഹരമാക്കുന്നത്.മാസാമാസം നിക്ഷേപിക്കാവുന്നതും മൊത്തമായി നിക്ഷേപിക്കാവുന്നതും എല്ലാമായ വിവിധങ്ങളായ പദ്ധതികളാൽ മ്യൂച്വൽ ഫണ്ട് ഏതൊരു സാധാരണക്കാരനും കടന്നു ചെല്ലാവുന്ന ഒരു സമ്പാദ്യ പദ്ധതിയാണ്.എസ് ഐ പി എന്ന മ്യൂച്വൽ ഫണ്ടിലെ ഏറ്റവും മികച്ച രീതി നമ്മുടെ ഫണ്ടിനെ കൂടുതൽ മനോഹരമാക്കുന്നു.

ഹെൽത്ത് ഇൻഷുറൻസ്:
നാം നമ്മുടെ ആരോഗ്യത്തെയും സമ്പാദ്യത്തെയും സംരക്ഷിക്കുവാൻ വേണ്ടി നിർബന്ധമായും ചെയ്യേണ്ട ഒരു ഇൻഷുറൻസ് ആണ് മെഡിക്കൽ ഇൻഷുറൻസ് അഥവാ ആരോഗ്യ ഇൻഷുറൻസ്.ഒറ്റക്കോ കുടുംബത്തിലുള്ളവരെ മുഴുവനായോ ഈ ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്താവുന്നതാണ് കൂടുതൽ അറിയുവാൻ വീഡിയോ കാണുക
പ്രൊട്ടക്ഷൻ കവറേജ് :
നാം നമ്മുടെ കുടുംബത്തിനായി ചെയ്യേണ്ട ഒരു ഇൻഷുറൻസ് ആണിത്.ഏറ്റവും ചെറുപ്പത്തിലേ ചെയ്യേണ്ട പ്രൊട്ടക്ഷൻ ഇൻഷുറൻസ് term insuranse എന്ന പേരിൽ അറിയപ്പെടുന്നു .

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സേവിങ്സ് പ്രധാനമാണ് അതിൽ ഏതാണ് ഏറ്റവും മികച്ചതെന്ന് തിരഞ്ഞെടുക്കുക വഴി അദ്ദേഹത്തിൻറെ ഒപ്പം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുവാനും കുട്ടികളുടെ ഭാവി കൂടുതൽ മെച്ചപ്പെടുത്താനും എല്ലാം ഇതുവഴി സാധിക്കും.കൃത്യമായ അറിവ് ഇക്കാര്യത്തിൽ നേടുക വഴി നേരായ രീതിയിൽ ഉപദേശം തരുന്ന ഫിനാൻഷ്യൽ അഡ്വൈസറെ കണ്ടെത്തുക വഴി നമുക്ക് ഈ ലക്ഷ്യസ്ഥാനത്തേക്ക്‌ ചെന്നെത്തുവാൻ കഴിയും .അതിനായി കൃത്യമായ കാര്യങ്ങൾ വീഡിയോ നിങ്ങള്ക്ക് പകർന്നു തരുന്നു ഒപ്പം ബന്ധപ്പെടുവാനുള്ള വഴികളും വീഡിയോ യിൽ ഉണ്ട്.നാം ഈ സമ്പാദ്യ ശീലം വളർത്തിയെടുക്കുമ്പോൾ അതോടൊപ്പം അടുത്ത തലമുറ കൂടി ഇതിലേക്ക് വരുന്നു എന്നതും ഇതിന്റെ വിശേഷതയാണ് .സമ്പാദ്യം വളർത്തുക എന്നത് നാം പരമ്പരാഗതമായി തുടർന്ന് പോരുന്ന ഒരു ശീലമാണ് അത് കൈവിടാതെ അടുത്ത തലമുറയിലേക്കു കൈമാറുക എന്നത് നമ്മുടെ കടമയാണ് .

Leave a comment