ഒരു വ്യക്തിക്കോ കുടുംബത്തിനോ ഫിനാൻഷ്യൽ പ്ലാനിങ്  പ്രധാനമാണ് അതിൽ അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിലൂടെ നാം സഞ്ചരിച്ചാൽ മാത്രമേ വിശദമായി അറിയുവാൻ കഴിയൂ എന്നതാണ് യാഥാർഥ്യം .ഫിനാൻഷ്യൽ പ്ലാനിങ്  അറിയേണ്ടതെല്ലാം കൂടുതൽ അറിയുവാൻ വിശദമായ വീഡിയോ കാണൂ കൃത്യമായ ഫിനാൻഷ്യൽ പ്ലാനിംഗ് ഇല്ലാതെ ഒരു വ്യക്തിക്കോ കുടുംബത്തിനോ കാര്യങ്ങൾ വിചാരിച്ചതുപോലെ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയില്ല എന്നിരിക്കെ അതിന്റെ അടിസ്ഥാന കാര്യങ്ങൾ നാം അറിഞ്ഞില്ലെങ്കിൽ പല അബദ്ധങ്ങളിലും വീണുപോയേക്കാം.നാം അറിയാതെ ചെയ്തുപോകുന്ന അബദ്ധങ്ങൾ മൂലം നമ്മുടെ സാമ്പത്തിക മായ മുന്നേറ്റത്തെ തടയുകയും പിന്നീട് പല അവസ്ഥാന്തരങ്ങളോടെ മുന്നോട്ട് പോകേണ്ടി വരുന്നതായും കാണാറുണ്ട്.സാമ്പത്തിക അച്ചടക്കം എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചു അല്ലെങ്കിൽ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണ്ണായക ഘടകമാണ്.പണം എവിടെ നിക്ഷേപിക്കണം എന്നത് മാത്രമല്ല നാം എടുത്തിരിക്കേണ്ടതായ കരുതലുകൾ എന്തൊക്കെ എന്നും അറിയേണ്ടതാണ്.ഏതൊക്കെ സമയങ്ങളിൽ എന്തെല്ലാം ചെയ്യണം എന്നതും നിർണായകമാണ്.ഇൻഷുറൻസ് എന്നത് ഒരു നിക്ഷേപ മാർഗമായി കാണേണ്ട ഒന്നല്ലെങ്കിലും കരുതലിനായി അത് അത്യാവശ്യം തന്നെയാണ്.ഒരു കുടുംബത്തിന്റെ സമ്പത്തിനെ സംരക്ഷിച്ചു നിർത്തുവാൻ മതിയായ ഇൻഷുറൻസ് ഏതെല്ലാം ആണ് എത്ര കാലത്തേക്ക് അത് എടുക്കേണ്ടതായുണ്ട് എന്ന് നാം അറിഞ്ഞില്ലെങ്കിൽ നമ്മുടെ പണം നഷ്ടപ്പെടുവാൻ ഇടയുണ്ട്.അതുപോലെ ഹെൽത്ത് ഇൻഷുറൻസ് എന്തിനാണ് എന്നത് പലർക്കും അറിയില്ല എന്നതും ഒരു വാസ്തവമാണ് .ഹെൽത്ത് ഇൻഷുറൻസിന്റെ പ്രാധാന്യം നാം മനസ്സിലാക്കുവാൻ തുടങ്ങിയത് ഈ അടുത്ത് കോവിഡ് തുടങ്ങിയതിനു ശേഷമാണ് എന്നത് ഒരു യാഥാർത്യമാണ്.മതിയായ ഹെൽത്ത് കവറേജ് ശരിയായ സമയത്തു എടുത്തുവാക്കുന്നതു മൂലം വലിയൊരു അപകടത്തിൽ നിന്നും നാം ആരോഗ്യപരമായും സാമ്പത്തികമായും രക്ഷപ്പെട്ടേക്കാം.ഏതെല്ലാം മാർഗങ്ങളിൽ എത്രയൊക്കെ നിക്ഷേപിക്കണം എന്നത് പൊതുവെ നമുക്ക് അറിയാതെ ലാഭം കുറഞ്ഞതോ അതുമല്ലെങ്കിൽ പണം നഷ്ടപ്പെടുവാൻ സാധ്യതയുള്ളത്തിലോ നമ്മുടെ നിക്ഷേപത്തെ കൊണ്ടുപോയി കളയാറുണ്ട് നാം എന്നതും വേദനാ ജനകമാണ്.നിക്ഷേപ മാര്ഗങ്ങള് ഒട്ടേറെ ഉണ്ടെങ്കിലും കൂടുതൽ ലാഭവും കുറഞ്ഞ റിസ്കും ഏതിലാണ്‌ എന്നറിഞ്ഞു നിക്ഷേപിച്ചാൽ നമുക്കൊരു പരിധി വരെ സമ്പാദ്യത്തെ നാം കരുതുന്ന രീതിയിൽ കൊണ്ടുപോകുവാൻ സാധിക്കും.പഴയ മാര്ഗങ്ങളിലെ നിക്ഷേപത്തെ പൂർണമായും തള്ളിക്കളയാതെ പുതിയ കാലത്തെ പുത്തൻ രീതികളും നാം സ്വായത്തമാക്കേണ്ടതുണ്ട് എന്നതാണ് വസ്തുത.സ്റ്റോക്ക് മാർക്കറ്റ് ഇലെ നിക്ഷേപത്തെ ഒരിക്കലും കുറച്ചുകാണേണ്ടതോ ലാഭകരമല്ലാത്തതോ ആയി കാണരുത് അതെ സമയം നമുക്ക് അതിലുള്ള അറിവ് നിർണായകമാണ്.അത്തരം അറിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിൽ അതിനായി നാം പഠിക്കേണ്ടതുണ്ട് അല്ലെങ്കിൽ അത് അറിയാവുന്നവർ ആരാണ് ഉള്ളതെന്ന് അറിഞ്ഞു അവരുടെ സഹായം തേടേണ്ടതുണ്ട് എന്നത് മാത്രമാണ് ശരി.മ്യൂച്വൽ ഫണ്ടിൽ തന്നെ എന്തെല്ലാം രീതിയിൽ നിക്ഷേപിക്കാം എന്നത് ഒരു വിദഗ്ദ്ധനാണ് കൂടുതൽ അറിയുവാൻ കഴിയുക അതിനു നാം നമ്മുടെ ലാഭത്തിൽ നിന്നും കൊടുക്കുന്ന തുക ഒരു അധികമായി കരുതുവാൻ പാടില്ല എന്നതാണ് ഒരു ബുദ്ധിയുള്ള നിക്ഷേപകൻ ചെയ്യേണ്ട കാര്യം

 

Leave a comment